13 September, 2021 03:27:29 PM


പാലാ ബിഷപ്പിന്‍റെ പ്രസ്താവന: ബിജെപി നീക്കം കരുതിയിരിക്കുക - എസ്ഡിപിഐ



കാസറഗോഡ്: തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പാലാ ബിഷപ്പ് നടത്തിയ  പ്രസ്താവനക്കെതിരെ കേരളത്തിലെ ക്രൈസ്തവ സമൂഹവും പൊതു സമൂഹവും രംഗത്ത് വരുമ്പോൾ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്ന ബി ജെ പി യുടെ നീക്കം ആസൂത്രിതമാണെന്ന് എസ്ഡിപിഐ  സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. കാസറഗോഡ് ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസറഗോഡ് ജില്ലയിലെ എസ്ഡിപിഐയുടെ വളർച്ച എല്ലാ വിഭാഗം ജനങ്ങൾക്കും പ്രതീക്ഷയുടെ പൊൻ കിരണങ്ങളാണ് സമ്മാനിക്കുന്നത്. ത്രിതല പഞ്ചായയത്തിലെ ഉജ്വല വിജയവും നിയമസഭ തെരെഞെടുപ്പിൽ ബി ജെ പി യുടെ വിജയം തടയാൻ സാധിച്ചതും പാർട്ടിക്ക് ജില്ലയിൽ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷർ അജ്മൽ ഇസ്മായിൽ, എസ്ഡിടിയു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K