13 September, 2021 03:22:55 PM


കോട്ടയം ജില്ലയിലെ മികച്ച അങ്കണവാടിയായി ഇടയ്ക്കാട്ടുകുന്നിനെ തിരഞ്ഞെടുത്തു



കോട്ടയം: ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള 2019 -20 വർഷത്തെ പുരസ്‌ക്കാരം കൂരോപ്പട പഞ്ചായത്ത് ഏഴാം വാർഡിലെ എഴുപതാം നമ്പർ ഇടയ്ക്കാട്ട് കുന്ന് അങ്കണവാടിക്ക്. അടിസ്ഥാന സൗകര്യ വികസനവും മികച്ച പ്രവർത്തനവുമാണ് അങ്കണവാടിയെ മികവിലേക്ക് ഉയർത്തിയത്.

അങ്കണവാടിക്ക് കീഴിൽ വരുന്ന പ്രീ - സ്‌കൂൾ കുട്ടികൾ, സ്ത്രീകൾ, വികലാംഗർ, വയോജനങ്ങൾ, വിദ്യാർഥികൾ എന്നിവർക്ക് നൽകുന്ന സേവനങ്ങളിലെ മികവാണ് അങ്കണവാടിയെ മികച്ചതാക്കുന്നത്. അങ്കണവാടി വർക്കർ വി.ജെ. മറിയക്കുട്ടിയുടെയും ഹെൽപ്പർ പി.എൽ. ബിൻസിമോളുടെയും നേതൃത്വത്തിലാണ് അങ്കണവാടിയുടെ പ്രവർത്തനങ്ങൾ. പോഷകാഹാര വിതരണത്തോടൊപ്പം ഐ.സി.ഡി.എസ്. മുഖേന കൗൺസിലിങ്ങും രോഗപ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നു. നിലവിൽ 22 വിദ്യാർഥികൾക്കാണ് അങ്കണവാടി വഴി സേവനം ലഭിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K