11 September, 2021 08:43:48 AM


ലോറിയിൽ തള്ളി നിന്ന പോസ്റ്റിൽ തലയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം



തൃശൂർ: ലോറിയിൽ തള്ളി നിന്ന പോസ്റ്റിൽ തലയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അക്കിക്കാവ് സ്വദേശിയായ പ്രേംകുമാർ (61) ആണ് മരിച്ചത്. റേഷൻ വാങ്ങി സ്കൂട്ടറിൽ വരുന്നതിനിടെ അക്കിക്കാവ് കമ്പിപ്പാലത്ത് ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. കെഎസ്ഇബി കരാർ കമ്പനിയുടെ ലോറിയിൽ നിന്ന് തള്ളി നിന്നിരുന്ന പോസ്റ്റാണ് തലയിൽ ഇടിച്ചത്. അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി പെരുമ്പിലാവിൽ നിന്നു പോയിരുന്ന ലോറി അക്കര ക്ലിനിക്കിന് സമീപം ഹൈവേയിൽ നിന്നു കോങ്ങണൂർ റോഡിലേക്കു തിരിയുകയായിരുന്നു.


പ്രേംകുമാർ ലോറി കണ്ടു സ്കൂട്ടർ നിർത്താൻ ശ്രമിക്കുമ്പോഴേക്കും പോസ്റ്റ് തലയിലിടിച്ചു. ലോറിയിൽ ഉണ്ടായിരുന്ന 2 പോസ്റ്റുകൾ 4 അടിയോളം പുറത്തേക്ക് തള്ളി നിന്നിരുന്നു. പ്രവാസിയായിരുന്ന പ്രേംകുമാർ ഒരു വർഷം മുൻപാണ് തിരിച്ചെത്തിയത്. നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി നോക്കുകയായിരുന്നു. ജയ ആണ് ഭാര്യ. നിഭിൽ, രാഹുൽ എന്നിവർ മക്കളാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K