10 September, 2021 07:39:46 PM


സ്വകാര്യ ലോഡ്ജുകളില്‍ താമസിച്ച് മോഷണം; മംഗലം ഡാം വിശ്വനാഥന്‍ അറസ്റ്റില്‍



പാലക്കാട്: നിരവധി മോഷണക്കേസില്‍ പ്രതിയായ മംഗലം ഡാം ചിറ്റടി മാടവന വീട്ടില്‍ വിശ്വനാഥന്‍ (47) അറസ്റ്റില്‍. അഞ്ച് ക്ഷേത്രങ്ങങളും അഞ്ച് വീടുകളും കുത്തിതുറന്ന് പണവും സ്വര്‍ണ്ണവും അപഹരിച്ചതുള്‍പ്പെടെ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഒട്ടേറെ മോഷണങ്ങള്‍ താന്‍ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും ഇറങ്ങിയ വിശ്വനാഥന്‍ സ്വകാര്യലോഡിജുകളില്‍ താമസിച്ച് മോഷണം തുടരുകയായിരുന്നു.


പാലക്കാട് സിവില്‍ സ്റ്റേഷന്റെ പിന്നില്‍ കല്ലേക്കാട് ആള്‍താമസമുള്ള വീട്ടില്‍നിന്ന് പണവും സ്വര്‍ണ്ണവും വാച്ചും കഴിഞ്ഞ ഏപ്രിലില്‍ പെരിന്തല്‍മണ്ണ ശിവക്ഷേത്രത്തിന്റെ ഓഫീസില്‍നിന്ന് 50000 രൂപ മോഷ്ടിച്ചതും താനാണെന്ന് വിശ്വനാഥന്‍ സമ്മതിച്ചു. തൊണ്ടമുതലുകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പാലക്കാട് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം, എസ്‌ഐ രമ്യാ കാര്‍ത്തികേയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




Share this News Now:
  • Google+
Like(s): 2.6K