09 September, 2021 08:10:06 PM


വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ വിധവകള്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം


പാലക്കാട്‌ : വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ വിധവകള്‍ക്കും 2021-22 വര്‍ഷത്തെ ജില്ലാ സൈനിക ബോര്‍ഡില്‍ നിന്നുള്ള ധനസഹായത്തിന് അപേക്ഷിക്കാം. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത രണ്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തികമായി വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷയുടെ കോപ്പിയും വിശദ വിവരങ്ങളും ജൈനിമേടുള്ള ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. അപേക്ഷ സെപ്റ്റംബര്‍ 25 വരെ സ്വീകരിക്കും. ഫോണ്‍: 0491 2971633.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K