08 September, 2021 07:00:47 PM


ഓട്ടോസ്റ്റാന്‍റില്‍ പെരുമ്പാമ്പിനെ കയറിൽ കെട്ടിയിട്ട നിലയിൽ; വനംവകുപ്പ് അന്വേഷണം തുടങ്ങി



തൃശൂർ: പെരുമ്പാമ്പിനെ കയറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വടക്കാഞ്ചേരി വാഴക്കോട് ജങ്ങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലാണ് പെരുമ്പാമ്പിനെ കയറിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പെരുമ്പാമ്പിനെ മരത്തില്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട നിലയില്‍ കണ്ടെത്തുന്നത്. സംഭവം കണ്ട ഓട്ടോ ഡ്രൈവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കയറിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്റ്റാന്‍ഡില്‍ ആള്‍ ഇല്ലാത്ത സമയത്ത് ആരോ പെരുമ്പാമ്പിനെ കയറുകൊണ്ട് ബന്ധിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ അകമലയിലെ വനം വകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K