08 September, 2021 06:47:10 PM


ജെഇഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷയുടെ ഉത്തര സൂചിക ഇപ്പോള്‍ പരിശോധിക്കാം



ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷയുടെ ഉത്തര സൂചിക ഇപ്പോള്‍ പരിശോധിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി http://jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ കയറിയാണ് ഉത്തര സൂചിക പരിശോധിക്കാന്‍ സാധിക്കുക. ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 8 വരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്. വിദ്യാര്‍ത്ഥികള്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍, ഓരോ ആക്ഷേപത്തിനും 200 രൂപ അടച്ച് ഉത്തരസൂചികയില്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ അവസരമുണ്ട്.



Share this News Now:
  • Google+
Like(s): 1.1K