08 September, 2021 04:17:53 PM


കോ​വി​ഡ് ബാ​ധി​ച്ചു അ​മ്മ​യും മ​ക​നും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു



ഹ​രി​പ്പാ​ട് : കോ​വി​ഡ് ബാ​ധി​ച്ചു അ​മ്മ​യും മ​ക​നും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി നെ​ടു​വേ​ലി​ൽ ഇ​ല്ല​ത്ത് ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ ശ്രീ​ദേ​വി അ​ന്ത​ർ​ജ​നം (ഗീ​ത- 59) മ​ക​ൻ സൂ​ര്യ​ൻ ഡി. ​ന​മ്പൂ​തി​രി (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സൂ​ര്യ​ൻ ഇ​ന്ന​ലെ രാ​ത്രി 11നും ​മാ​താ​വ് ശ്രീ​ദേ​വി അ​ന്ത​ർജ​നം ഇ​ന്നു രാ​വി​ലെ 7.30-നുമാണ് ​ മ​രി​ച്ച​ത്.


ഓ​ഗ​സ്റ്റ് 31ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും തു​ട​ർ​ന്നു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ​ക്കു മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞു ശ്വാ​സത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കി​ട​യി​ൽ സ്ഥി​തി വ​ഷ​ളാ​വു​ക​യും ആ​ദ്യം മ​ക​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​മ്മ​യും മ​രി​ക്കു​ക​യാ​യി​രു​ന്നു. സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ: അ​തി​ഥി സൂ​ര്യ. മ​ക​ൻ: ക​ൽ​ക്കി സൂ​ര്യ (മൂ​ന്നു​മാ​സം).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K