06 September, 2021 06:51:37 AM


70 രൂ​പ​യെ ചൊ​ല്ലി ത​ർ​ക്കം: ക​ട​യു​ട​മ​യെ മർദ്ദിച്ചു കൊ​ല​പ്പെ​ടു​ത്തി; ഒരാൾ കസ്റ്റഡിയിൽ

 
ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ല്‍ 70 രൂ​പ​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ക​ട​യു​ട​മ​യെ യു​വാ​ക്ക​ൾ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഇ​ന്‍​ഡോ​റി​ലാ​ണ് സം​ഭ​വം. പി​ന്‍റു ദു​ബെ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച പി​ന്‍റു ദു​ബെ​യു​ടെ ക​ട​യി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ ര​ണ്ടു പേ​ര്‍ സി​ഗ​ര​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്‍റു സി​ഗ​ര​റ്റ് ന​ല്‍​കി​യെ​ങ്കി​ലും ഇ​വ​ര്‍ പ​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ര്‍​ന്ന് വ​ലി​യ ത​ര്‍​ക്ക​മു​ണ്ടാ​യി.

തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച​യും മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​വ​ര്‍ പി​ന്‍റു​വു​മാ​യി വീ​ണ്ടും വാ​ക്ക്ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ഇ​തി​നൊ​ടു​വി​ല്‍ കൈ​യി​ല്‍ ക​രു​തി​യ ഇ​രു​മ്പ് വ​ടി ഉ​പ​യോ​ഗി​ച്ച് പി​ന്‍റു​വി​നെ മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ പി​ന്‍റു​വി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സ​മീ​പ​ത്ത് ക​ട ന​ട​ത്തു​ന്ന വി​ജ​യ് സോ​ള​ങ്കി​യെ​യും വ​ഴി​യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ് വ​ഴി​യി​ല്‍ കി​ട​ന്ന പി​ന്‍റു​വി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​രി​ല്‍ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ടു​ത്ത​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K