05 September, 2021 02:25:40 PM


ഏറ്റുമാനൂര്‍ പട്ടിത്താനത്ത് മീന്‍ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം



ഏറ്റുമാനൂര്‍: പട്ടിത്താനത്ത് നിയന്ത്രണം വിട്ട മീന്‍ലോറി അപകടത്തില്‍ പെട്ട് ലോറി ഡ്രൈവര്‍ മരിച്ചു. എം സി റോഡിൽ പട്ടിത്താനം ചുമട്താങ്ങി ജംഗ്ഷന് സമീപം ഇന്നു പുലര്‍ച്ചേ 2 മണിയോടെയായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നും ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലേയ്ക്ക് ലോഡുമായെത്തിയ ലോറി ചുമട് താങ്ങി ജംഗ്ഷനില്‍ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ആന്ധ്രാ സ്വദേശിയാണ് മരിച്ചെതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൂടുതല്‍ വിശദാശംങ്ങള്‍ ശേഖരിച്ച് വരുന്നതേ ഉള്ളൂവെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു. റോഡിന് നടുവില്‍ മറിഞ്ഞ് കിടന്ന ലോറി ജെ.സി.ബി ഉപയോഗിച്ച് നീക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K