04 September, 2021 09:03:49 AM


പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ന്യൂഡൽഹി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ സ്വ​ദേ​ശി​നി​യാ​ണ് പെ​ണ്‍​കു​ട്ടി. 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ൽ 21കാ​ര​നാ​യ യു​വാ​വ് ഡ​ല്‍​ഹി​യി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ഒ​ന്‍​പ​ത് മാ​സ​ത്തോ​ള​മാ​യി ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ ഓ​ഗ​സ്റ്റ് 31നാ​ണ് പോ​ലീ​സ് മോ​ചി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K