03 September, 2021 09:05:16 PM


കഞ്ചിക്കോട് ആര്യവൈദ്യശാല റെയില്‍വേ ക്രോസ് നാളെ അടച്ചിടും



പാലക്കാട്: കഞ്ചിക്കോട് ഭാഗത്തെ റെയില്‍വേ ക്രോസില്‍ (നമ്പര്‍ 155) അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ നാല്) രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ ആര്യവൈദ്യശാല ഗേറ്റ് അടച്ചിടുമെന്ന് പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴി പോകുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ 573-ാം നമ്പര്‍ പാലത്തിനടിയിലൂടെ പോകേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K