02 September, 2021 01:03:42 PM


ആ​വ​ശ്യ​ക്കാ​ർ​ക്ക് എടുത്ത് കഴിക്കാം; വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി വ​നി​ത​ക​ളു​ടെ '​ക​രു​ത​ൽ' കോ​ട്ട​യ​ത്തും



കോ​ട്ട​യം: ഉ​ച്ച​നേ​ര​ത്ത് ന​ഗ​ര​ത്തി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന 'ക​രു​ത​ൽ' ഇ​നി കോ​ട്ട​യ​ത്തും. സ​ർ​ക്കാ​ർ ഇ​ത​ര വ​നി​താ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഐ​എ​ൻ​എ (അ​യാം നോ​ട്ട് എ​ലോ​ണ്‍ അ​സോ​സി​യേ​ഷ​ൻ) ന​ട​പ്പാ​ക്കു​ന്ന വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ന​ൽ​കു​ന്ന 'ക​രു​ത​ൽ' പ​ദ്ധ​തി കോ​ട്ട​യ​ത്തും തു​ട​ങ്ങി.


ആ​ദ്യ ഘ​ട്ട​മാ​യി ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി ഒ​ന്പ​തി​ട​ങ്ങ​ളി​ൽ ല​ഞ്ച് ബോ​ക്സ് സ്ഥാ​പി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​യി.കെഎ​സ്ആ​ർ​ടി​സി, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, പ​ള്ളി​പ്പു​റ​ത്തു​കാ​വ് ക്ഷേ​ത്രം, ബേ​ക്ക​ർ ജം​ഗ്ഷ​ൻ, നാ​ഗ​ന്പ​ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, ജി​ല്ലാ ഹോ​സ്പി​റ്റ​ൽ, ക​ളക്ടറേറ്റ്, റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണ​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ച്ച​ത്.


ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഓ​രോ പെ​ട്ടി​യി​ലും 30 പൊ​തി​ച്ചോ​റു​ക​ൾ കൊ​ണ്ടു​വയ്​ക്കും. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​തെ​ടു​ക്കാം.നി​ല​വി​ൽ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും കോ​യ​ന്പ​ത്തൂ​രി​ലും തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ലും പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​ക്ക​ഴി​ഞ്ഞു.


​നി​ല​വി​ൽ 108 ല​ഞ്ച് ബോ​ക്സു​ക​ളി​ലൂ​ടെ 3240 ൽ ​പ​രം ആ​ളു​ക​ൾ​ക്കാ​ണ് ദി​വ​സ​വും ക​രു​ത​ൽ പ​ദ്ധ​തി​യി​ലൂ​ടെ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. നീതി ആ​യോ​ഗി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള വ​നി​താ കൂ​ട്ടാ​യ്മ​യാ​ണ് ഐ​എ​ൻ​എ അ​സോ​സി​യേ​ഷ​ൻ. 50 വി​ദ്യാ​ർ​ഥി​നി​ക​ളും കു​ടും​ബി​നി​ക​ളും ചേ​ർ​ന്നാ​ണ് തൃ​ശൂ​രി​ൽ ഈ ​ഉ​ദ്യ​മ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.


ടു​ഗ​ത​ർ വി ​കാ​ൻ അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് വി​ശ​പ്പ് ര​ഹി​ത രാ​ജ്യം എ​ന്ന ല​ക്ഷ്യ​വു​മാ​യി കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പിക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സം​ഘ​ട​ന. വ്യ​ക്തി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. ഒ​രു പൊ​തി​ച്ചോ​റി​ന് 30രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം സ്പോ​ണ്‍​സ​ർ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് സം​ഘ​ട​ന​യു​മാ​യ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 8714505887



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K