31 August, 2021 04:21:18 PM


വടക്കഞ്ചേരിയിൽ ഇന്ന് ആന്റിജൻ പരിശോധനയിൽ 71 പേർക്ക് കോവിഡ്




വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന ആന്റിജൻ  പരിശോധനയിൽ 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 189 പേരാണ് ഇന്ന്  പരിശോധനയ്ക്ക് വിധേയരായത്. വടക്കഞ്ചേരി പഞ്ചായത്ത് പരിധിയിലെ 37 പേർക്കും, കിഴക്കഞ്ചേരി 16, വണ്ടാഴി 13, കണ്ണമ്പ്ര 4, പുതുക്കോട് 1 എന്നിങ്ങനെയുമാണ് ഇന്ന് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, കണ്ണമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൊത്തം 103 പേരാണ് ഇവിടെ പരിശോധനക്ക് വിധേയരായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K