31 August, 2021 01:02:19 PM


മുവാറ്റുപുഴ തൃ​ക്ക​ള​ത്തൂ​ർ അ​പ​ക​ടം: മ​ര​ണം നാ​ലാ​യി



മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ൽ തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. നേരത്തെ മ​രി​ച്ച ആ​ദി​ത്യ​ന്‍റെ സ​ഹോ​ദ​ര​ൻ അ​മ​ർ​നാ​ഥ് ആ​ർ. പി​ള്ള (20) ആ​ണ് മ​രി​ച്ച​ത്. നേരത്തെ ആ​​ദി​​ത്യ​​ന്‍ (23), വി​​ഷ്ണു (25), അ​​രു​​ണ്‍ (22) എ​​ന്നി​​വ​​ർ മരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാ​​ലോ​​ടെയാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു കാ​​റി​​ല്‍ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങുകയായിരുന്ന സ​​ഹോ​​ദ​​ര​​ങ്ങ​​ള​​ട​​ക്കം ബ​​ന്ധു​​ക്ക​​ളാ​​യ നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. മ​​ണ്ണു​​മാ​​ന്തി യ​​ന്ത്രം ക​​യ​​റ്റി തൃ​​ശൂ​​രി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ലോ​​റി​​യുമായാണ് യുവാക്കളുടെ കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ നിശേഷം തകർന്നു.

അ​​മ്മാ​​വ​​നാ​​യ സു​​രേ​​ഷി​​നു ര​​ണ്ടു സെ​​ക്ക​​ൻ​​ഡ് ഹാ​​ൻ​​ഡ് കാ​​റു​​ക​​ൾ വാ​​ങ്ങു​​ന്ന​​തി​​നാ​​യി സു​​രേ​​ഷി​​നും കു​​ടു​​ബ​​ത്തി​​നു​​മൊ​​പ്പം വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണു യു​​വാ​​ക്ക​​ള്‍ ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു ട്രെ​​യി​​നി​​ല്‍ യാ​​ത്ര തി​​രി​​ച്ച​​ത്. ഓ​​ണ്‍ലൈ​​ന്‍ വി​​പ​​ണി​​വ​​ഴി ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു ര​​ണ്ടു കാ​​റു​​ക​​ള്‍ വാ​​ങ്ങി തി​​രി​​കെ വ​​രു​​ന്ന വ​​ഴി​​ക്കാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സു​​രേ​​ഷും കു​​ടും​​ബ​​വും മ​​റ്റൊ​​രു കാ​​റി​​ല്‍ യു​​വാ​​ക്ക​​ളു​​ടെ കാ​​റി​​ന്‍റെ പി​​ന്നാ​​ലെ​​യു​​ണ്ടാ​​യി​​രു​​ന്നു. സു​​രേ​​ഷി​​ന്‍റെ സ​​ഹോ​​ദ​​രി​​മാ​​രു​​ടെ മ​​ക്ക​​ളാ​​ണു യു​​വാ​​ക്ക​​ള്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K