30 August, 2021 06:03:13 AM


ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1344 കി​ലോ ക​ഞ്ചാ​വു​മാ​യി ഹ​രി​യാ​ന സ്വ​ദേ​ശി​ അ​റ​സ്റ്റി​ൽ



കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1344 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ റ​സീ​ദ് അ​ലി(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ല്‍​ക്ക​ത്ത​യി​ലെ ബൈ​ഗ​ച്ചി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ട്ര​ക്കി​ല്‍ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഒ​റീ​സ​യി​ലെ ബെ​ഹ​റാം​പു​രി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് ഹ​രി​യാ​ന​യി​ലെ നൂ​ഹ്, മെ​ബാ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K