28 August, 2021 06:02:04 PM


കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്ന് വേ​ട്ട; വി​ട്ട​യ​ച്ച യു​വ​തി​യെ എ​ക്സൈ​സ് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്തു



കൊ​ച്ചി: കൊ​ച്ചി കാ​ക്ക​നാ​ട് ഫ്ളാ​റ്റി​ൽ​നി​ന്നു കോ​ടി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ആ​ദ്യം വി​ട്ട​യ​ച്ച യു​വ​തി​യെ എ​ക്സൈ​സ് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല സ്വ​ദേ​ശി ത്വ​യ്ബ​യെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ചോ​ദ്യം​ചെ​യ്യാ​നാ​യി ത്വ​യ്ബ​യെ കൊ​ച്ചി​യി​ലെ എ​ക്‌​സൈ​സ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് യു​വ​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചെ​ന്നൈ​യി​ല്‍​നി​ന്ന് എം​ഡി​എം​എ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച സം​ഘ​ത്തി​ല്‍ ത്വ​യ്ബ​യും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. നാ​യ്ക്ക​ള്‍​ക്ക് ന​ല്‍​കു​ന്ന തീ​റ്റ​യു​ടെ ക​വ​റി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ഇ​വ​ര്‍ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യി​രു​ന്ന​ത്.


Share this News Now:
  • Google+
Like(s): 4.8K