26 August, 2021 09:01:19 PM


മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു



ഗുരുഗ്രാം: മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു.

സഭയുടെ ബാഹ്യകേരള മിഷൻ ബിഷപ്പായി 2007 ലാണ് ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്. സഭയിലെ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു . കൊവിഡ് കാലത്ത് ദില്ലിയിൽ അടക്കം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു. 2015 ലാണ് ഗുരുഗ്രാം ഭദ്രാസനാധിപനായി ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K