19 August, 2021 06:09:45 PM


വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയെ പീഡിപ്പിച്ചു; സ്ഥാപന ഉടമ പിടിയിൽ



കൊച്ചി: എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോയിൽ പകർത്തി ഓൺലൈനിൽ പ്രചരിപ്പിക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയ  സ്ഥാപന ഉടമ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് വില്ലേജ്. മുതലകൂടം വിസ്മയ വീട്ടിൽ സനീഷ് ആണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


എറണാകുളം വൈറ്റിലയിൽ  വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി സ്ഥാപനത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവാഹം കഴിക്കാം എന്ന വ്യാജേന എറണാകുളം സൗത്തിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി പരാതിക്കാരിയുടെ സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് പലപ്രാവശ്യം  പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന്  ഇടയാക്കിയിരുന്നു.


പ്രതി പരാതിക്കാരിയുടെ കൈയിൽനിന്നും അൻപതിനായിരം രൂപയും മോതിരവും വാങ്ങിച്ചിട്ട് തിരിച്ചു നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഇയാൾക്ക് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് പരാതിക്കാരി മനസ്സിലാക്കിയതോടെ തന്റെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അയാൾ ഇതിനുമുമ്പ്  പകർത്തിയ പീഡനദൃശ്യങ്ങൾ പരാതിക്കാരിക്ക് അയച്ചുകൊടുത്ത ശേഷം  ഇനിയും വിളിച്ചാൽ  ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ചതി മനസ്സിലാക്കിയ പരാതിക്കാരി  പൊലീസിൽ പരാതി നൽകുകയാരുന്നു.


വീട്ടമ്മ പരാതി നൽകിയെന്ന് അറിഞ്ഞ പ്രതി ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊടുപുഴക്ക് അടുത്തുള്ള  വഴിത്തലയിൽ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരട് പോലീസ് സ്റ്റേഷനിൽ  പീഡനശ്രമത്തിന് പ്രതിക്ക് എതിരെ നിലവിൽ കേസ് ഉണ്ട്. തൊടുപുഴ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കവർച്ച കേസ് നിലവിലുണ്ട്. കൂടാതെ തിരുവനന്തപുരം നെയ്യാറ്റിൻകര, വഞ്ചിയൂർ  സ്റ്റേഷനുകളിൽ പ്രതിക്കെതിരെ  കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജിയുടെ നിർദ്ദേശപ്രകാരം  സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രേംകുമാർ, ദിലീപ്,  എ സ് ഐ ഷമീർ, എസ് സി പി ഒ മാരായ മനോജ് കുമാർ, അനീഷ്, ഇഗ്നേഷ്യസ്, ഇസഹാഖ്, ഹേമ ചന്ദ്ര  എന്നിവർ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K