19 August, 2021 05:59:30 PM


അവധിക്ക് നാട്ടിലെത്തിയ യുവാവ് സുഹൃത്തുമൊത്ത് മദ്യപിച്ചശേഷം വീട്ടിലെത്തി മരിച്ച നിലയിൽ



പത്തനംതിട്ട: തിരുവല്ലയിൽ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പ്രം ഒറ്റത്തെങ്ങ് ആനന്ദാലയത്തില്‍ ആനന്ദിന്റെയും തങ്കമണിയുടെയും മകന്‍ അഖില്‍ ആനന്ദിനെ (28) നെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂര്യ അഖിൽ ആണ് അഖിൽ ആനന്ദിന്‍റെ ഭാര്യ. അഭിമന്യു മകനാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പുളിക്കീഴ് പോലീസ് അറിയിച്ചു.


പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മർച്ചന്‍റ് നേവിയിലായിരുന്നു അഖിൽ ആനന്ദിന് ജോലി. അവധിക്ക് നാട്ടിലെത്തിയ അഖിൽ രണ്ടു മാസമായി ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെ സുഹൃത്തിനൊപ്പം അഖിൽ മദ്യപിച്ചിരുന്നു. അതിനുശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.



Share this News Now:
  • Google+
Like(s): 5.4K