18 August, 2021 09:21:20 PM


മദ്യ ലഹരിയിൽ ഉടുതുണി ഇല്ലാതെ റോഡിലിഴഞ്ഞ് സിപിഎം അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ്



തൃശൂർ: മദ്യ ലഹരിയിൽ അർദ്ധനഗ്നനായി സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ്‌. സിപിഎം ഭരിക്കുന്ന തൃശ്ശൂർ വെള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്‍റ് ധനേഷാണ് കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിൽ ഉടുതുണി ഇല്ലാതെ റോഡിൽ കിടന്നത്. മദ്യ ലഹരിയിൽ അർദ്ധനഗ്നനായി റോഡിൽ ഇഴഞ്ഞ പഞ്ചായത്ത് അദ്ധ്യക്ഷനെതിരെ പ്രതിഷേധം ശക്തമായി.

 
നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ പോലീസാണ് പഞ്ചായത്ത് പ്രസിഡന്റ് മദ്യപിച്ച് അവശനായി റോഡിൽ കിടക്കുന്നത് കണ്ടത്. മോട്ടോർ സൈക്കിളിൽ എത്തിയ പ്രസിഡന്റ് അവശനായി റോഡിൽ തളർന്നു വീഴുകയായിരുന്നുവത്രേ. പോലീസ് എത്തി പഞ്ചായത്ത് പ്രസിഡന്റിനെ വീട്ടിൽ എത്തിക്കുകയായിരുന്നു. അതേസമയം, മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടില്ലെന്നാണ് പോലീസിനെ ന്യായീകരണം. 


പഞ്ചായത്ത് പ്രസിഡന്റുമാരുടെ പെരുമാറ്റച്ചട്ടം ധനേഷ് മനപ്പൂർവ്വം ലംഘിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ധനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊതുപ്രവർത്തകർക്ക് തന്നെ നാണക്കേടുണ്ടാക്കിയ ധനേഷിന് എതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.



Share this News Now:
  • Google+
Like(s): 2.6K