11 August, 2021 06:10:10 PM


മ​ദ്യ​ല​ഹ​രി​യി​ൽ വാ​ക്കു​ത​ർ​ക്കം: മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു



കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു. കി​ളി​കൊ​ല്ലൂ​ർ ശ്രീ​മം​ഗ​ല​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി ചെ​ട്ടി​യാ​ർ (57) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ മ​ണി​ക്കു​ട്ട​ൻ (31)നെ ​കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

നെ​ഞ്ച​ത്തും ക​ണ്ണി​നു താ​ഴെ​യും കു​ത്തേ​റ്റ പി​താ​വി​നെ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടി​ലെ ടെ​റ​സി​ൽ കി​ട​ന്നു​റ​ങ്ങി​യ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.


Share this News Now:
  • Google+
Like(s): 5.4K