06 August, 2021 11:21:27 AM


കോ​വി​ഡ് പ്ര​തി​സ​ന്ധി: ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ​യി​ൽ ക​ട​യ്ക്കു​ള്ളി​ൽ ഉ​ട​മ ജീ​വ​നൊ​ടു​ക്കി



ഏറ്റുമാനൂർ: കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം കോ​ട്ട​യ​ത്ത് വീ​ണ്ടും ആ​ത്മ​ഹ​ത്യ. ഏ​റ്റു​മാ​നൂ​രി​ന് സ​മീ​പം പുന്നത്തുറ കറ്റോട് ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി.തോമസി(60) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാ​ണ് മൃ​ത​ദേ​ഹം ക​ട​യ്ക്കു​ള്ളി​ൽ ക​ണ്ട​ത്. ഷ​ട്ട​ർ പൂ​ട്ടാ​തെ താ​ഴ്ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നേരത്തെ ബേക്കറിയും നടത്തിയിരുന്നു. അടുത്ത കാലത്ത് ചായക്കടയിലേക്ക് മാത്രമായി തിരിയുകയായിരുന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം വ്യാ​പാ​രം കു​റ​ഞ്ഞ​തോ​ടെ തോ​മ​സ് വ​ലി​യ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​.

2019-ൽ ഇദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു. അതിന്റ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റീനിയാണ് ഭാര്യ
മക്കൾ : ജെറി, ജിനു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K