06 August, 2021 08:23:26 AM
കാർട്ടൂണിസ്റ്റും നാടൻപാട്ടുകാരനുമായ പി.എസ്. ബാനർജി അന്തരിച്ചു
കൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻ പാട്ട് കലാകാരനുമായ ശാസ്താംകോട്ട മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് അന്ത്യം. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ലളിതകലാ അക്കാഡമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഒരു ഐടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ജയപ്രഭ. രണ്ടു മക്കളുണ്ട്.