03 August, 2021 04:15:45 PM


സിനിമ സീരിയല്‍ താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ നാല് പേര്‍ പിടിയില്‍



തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. സിനിമ സീരിയല്‍ താരങ്ങള്‍ക്ക് പതിവായി മയക്കുമരുന്ന് എത്തിച്ച്‌ നല്‍കാറുള്ള സംഘത്തിലെ നാല് പേര്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടിയിലായി. കുറ്റിയാണിക്കാട് സ്വദേശി കിരണ്‍, ഒറ്റശേഖര മംഗലം സ്വദേശികളായ ബിനില്‍, വിപിന്‍ മോഹന്‍, കീഴാറ്റൂര്‍ സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്.


പോലീസും ആന്‍റി നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് നാല് കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. പിടിയിലായവര്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. വിപിന്‍ മോഹനാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ മയക്കുമരുന്ന് എത്തിച്ച്‌ നല്‍കാറുണ്ടെന്നും പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K