02 August, 2021 04:25:54 PM


കൊടകര കള്ളപ്പണകവർച്ച; ഇഡി ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും ഇൻകം ടാക്സിനും റിപ്പോർട്ട് കൈമാറി



തൃശൂര്‍: കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം വിശദ റിപ്പോർട്ട് സമർപ്പിച്ചു. ഇ.ഡി, ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ 3 ഏജൻസികൾക്കാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്.


തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് നഷ്ട്ടപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ബിജെപി എത്തിച്ചത് ഹവാല പണം എന്നും റിപ്പോർട്ടിൽ പറയുന്നു. അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ കേസ് ഇ ഡി, ഇൻകം ടാക്സ് ഡിപ്പാർട്മെൻ്റുകൾ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. രണ്ടാമത്തെ തവണയാണ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K