02 August, 2021 01:48:28 PM


പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ഗാ​യി​ക ക​ല്യാ​ണി മേ​നോ​ൻ അ​ന്ത​രി​ച്ചു



ചെ​ന്നൈ: പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ഗാ​യി​ക ക​ല്യാ​ണി മേ​നോ​ൻ (80) അ​ന്ത​രി​ച്ചു. ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും പി​ന്ന​ണി​ഗാ​ന​രം​ഗ​ത്ത് ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

സം​വി​ധാ​യ​ക​ൻ രാ​മു കാ​ര്യാ​ട്ടി​ന്‍റെ ദ്വീ​പ് എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ക​ല്യാ​ണി മേ​നോ​ൻ അ​ര​ങ്ങേ​റു​ന്ന​ത്. വി​യ​റ്റ്നാം കോ​ള​നി​യി​ലെ "പ​വ​ന​ര​ച്ചെ​ഴു​തു​ന്നു' എ​ന്ന ഹി​റ്റ് ഗാ​ന​വും അ​വ​ർ അ​ല​പി​ച്ച​താ​ണ്.

96 എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ കാ​ത​ലേ കാ​ത​ലേ എ​ന്ന ഗാ​ന​വും ക​ല്യാ​ണി മേ​നോ​നാ​ണ് ആ​ല​പി​ച്ച​ത്. എ.​ആ​ർ. റ​ഹ്മാ​നൊ​പ്പം നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ രാ​ജീ​വ് മേ​നോ​ൻ മ​ക​നാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K