01 August, 2021 07:33:51 PM


സ്വർണ്ണ വ്യാപാരിയായ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം ഒരുതരി പൊന്നില്ലാതെ...



കണ്ണൂർ: മലയാളികൾ വിവാഹം നടത്തുന്നത് വളരെ ആർഭാടമായിട്ടാണ്, ഇവിടെ കോടിശ്വരൻ ആയ ബോബി ചെമ്മണൂർ വ്യത്യസ്ഥൻ ആയിരിക്കുകയാണ്. കോടികണക്കിന് രൂപ ഉണ്ടായിട്ടും മകളുടെ വിവാഹം വളരെ ലളിതമായിട്ടാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്, ബോബി ചെമ്മണ്ണൂരിന്റെയും സ്മിതയുടെയും ഏക മകൾ അന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച കഴിഞ്ഞെങ്കിലും ഇതുവരെയും വിവാഹ വാർത്ത ആരും അറിഞ്ഞിരുന്നില്ല

അന്ന ബോബിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത് മലയാള സിനിമയിലെ സഹ നടനും സംവീധായകനുമായ സാം സിബിൻ ആണ്. സാം തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. കേരളത്തിലെ അറിയപ്പെടുന്ന സ്വർണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂറിന്റെ മകൾ വിവാഹത്തിന് ഒരു തരി സ്വർണം പോലും അണിഞ്ഞിരുന്നില്ല. വെള്ള നെക്‌ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിൽ അണിഞ്ഞിരുന്നത്. ഏക മകളുടെ വിവാഹം ഇങ്ങനെ നടത്തിയതിന് നിരവധി പേരാണ് ബോബി ചെമ്മണ്ണൂറിന് അഭിനന്ദനം അറിയിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K