01 August, 2021 03:47:49 PM


കോ​വി​ഡ് ചി​കി​ത്സ വി​കേ​ന്ദ്രീ​ക​ര​ണം: ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു; നാളെ പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തിൽ


തിരു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട്. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 12 മ​ണി​ക്കൂ​ർ സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് കേ​ര​ള മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കോ​വി​ഡ് ചി​കി​ത്സ വി​കേ​ന്ദ്രീ​ക​രി​ക്ക​ണം എ​ന്നാ​ണു പി​ജി ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം. ജോ​ലി​ഭാ​രം കാ​ര​ണം പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും അ​ധ്യ​യ​നം ന​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി. റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സൂ​ച​ന പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച കൊ​വി​ഡ് നോ​ണ്‍ കോ​വി​ഡ് ഡ്യൂ​ട്ടി​ക​ളി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K