01 August, 2021 01:26:10 PM


ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​ വീട്ടമ്മയുടെ മാല കവർന്ന കാ​പ്പ കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നു



തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ കാ​പ്പ കേ​സ് പ്ര​തി കൊ​ല്ല​പ്പെ​ട്ടു. ന​രു​വാ​മൂ​ട് സ്വ​ദേ​ശി അ​നി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഹോ​ളോ​ബ്രി​ക്സ് നി​ർ​മി​ക്കു​ന്ന ക​മ്പ​നി​ക്കു​ള്ളി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ അ​നി​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്ന അ​നി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പു​റ​ത്തി​റ​ങ്ങി​യ അ​ന്ന് ത​ന്നെ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ച് ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.


ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ലും, നാ​ല് വ​ധ​ശ്ര​മ​ക്കേ​സി​ലും ചി​ല ക​വ​ർ​ച്ചാ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് അ​നി​ൽ. വി​യ്യൂ​ർ ജ​യി​ലി​ൽ ത​ട​വി​ലാ​യി​രു​ന്നു.​ഹോ​ളോ ബ്രി​ക്സ് നി​ർ​മാ​ണ ശാ​ല​യി​ൽ ത​ങ്ങു​ക​യാ​യി​രു​ന്ന ഇ​യാ​ളെ ഒ​രു സം​ഘം രാ​ത്രി​യെ​ത്തി വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്‍​പി സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K