01 August, 2021 12:31:58 PM


ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ൽ ക​യ​റ്റാ​തെ വീട് പൂട്ടിയ സം​ഭ​വം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ



പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ധോ​ണി​യി​ൽ ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ൽ ക​യ​റ്റാ​തെ വീ​ട് പൂ​ട്ടി​പ്പോ​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ധോ​ണി സ്വ​ദേ​ശി മ​നു​കൃ​ഷ്ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ ശ്രു​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കോ​യ​മ്പ​ത്തൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​സ​വം ക​ഴി​ഞ്ഞെ​ത്തി​യ ഭാ​ര്യ​യേ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ൽ ക​യ​റ്റാ​തെ മ​നു​കൃ​ഷ്ണ​ൻ വീ​ട് പൂ​ട്ടി പോ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വീ​ടി​ന്‍റെ മു​ന്നി​ലെ വ​രാ​ന്ത​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഭാ​ര്യ​യും കു​ഞ്ഞും. പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഹേ​മാം​ബി​ക ന​ഗ​ർ പോലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​നി​ത ക​മ്മീ​ഷ​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K