31 July, 2021 10:15:51 AM


അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്തമിച്ചു; അതാനു ദാസ് പുറത്ത്



ടോക്യോ: ടോക്യോ ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യൻ താരം അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോൽവി. സ്‌കോർ 4-6. ആദ്യസെറ്റ് 27-25ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ അതാനു 28-28 ന് ഒപ്പമെത്തി. മൂന്നാം സെറ്റിൽ 27-28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിർണയം അഞ്ചാം സെറ്റിലെത്തി. ജപ്പാൻ താരത്തിനായിരുന്നു ജയം.


അതേസമയം, ബോക്‌സിംഗിലും ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടു. അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റു. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 41 നായിരുന്നു തോൽവി. ലോക ഒന്നാം നമ്പർ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K