30 July, 2021 07:40:49 PM


തോപ്പുംപടി പഴയപാലത്തിനു സമീപം ഡ്രോണ്‍: യുവാവ് നാവിക സേനയുടെ പിടിയില്‍



കൊച്ചി: തോപ്പുംപടി പഴയ പാലത്തിനു സമീപം ഡ്രോണ്‍ പറത്തിയ യുവാവ് പിടിയില്‍. വിമാനത്താവളങ്ങള്‍ക്കോ സേനാ കേന്ദ്രങ്ങള്‍ക്കോ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തരുതെന്നാണ് ചട്ടം. ഇതു ലംഘിച്ചതിനാണ് യുവാവിനെ നാവിക സേന പിടികൂടിയത്. വടുതല സ്വദേശിയായ ഇരുപത്തിയാറുകാരനാണ് പിടിലായത്.


ഇയാളെയും പിടിച്ചെടുത്ത ഡ്രോണും തോപ്പുംപടി പൊലീസിനു കൈമാറി. ട്രാവല്‍ ബ്ലോഗിനു വേണ്ടിയാണ് ഡ്രോണ്‍ പറത്തിയത് എന്നാണ് യുവാവിന്റെ വിശദീകരണം. ഒഎല്‍എക്‌സ് വഴി ഒരു ലക്ഷം രൂപയ്ക്കാണ് ഡ്രോണ്‍ വാങ്ങിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K