29 July, 2021 07:43:53 PM


ക​ള്ള​നോ​ട്ടു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന​ട​ക്കം മൂ​ന്നു​പേ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ​പിടി​യി​ൽ



തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ക​ള്ള​നോ​ട്ടു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന​ട​ക്കം മൂ​ന്നു​പേ​ർ പിടി​യി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജി​ത്തു, രാ​കേ​ഷ്, രാ​ജീ​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ത്തു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​ണ്.

1,65,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടാ​ണ് ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ൽ നി​ന്ന് വീ​ണ് ജി​ത്തു ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് ക​ള്ള​നോ​ട്ട് പി​ടി​ച്ച​ത്. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നാ​ണ് നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Google+
Like(s): 3.7K