28 July, 2021 07:43:18 PM


പാര്‍ട്ടി​ക്കാ​ര്‍​ക്ക് എ​ന്തു​മാ​കാം; ഡിവൈഎഫ്ഐ നേ​താ​വി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ന​ടു​റോ​ഡി​ല്‍



കോ​ട്ട​യം: പൊ​തു​ജ​ന​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി ഭ​ര​ണ​ക​ക്ഷി​യു​ടെ യു​വ​ജ​നനേ​താ​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ന​ടു​റോ​ഡി​ല്‍. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും വ്യാ​പ​ക​മാ​യി പോ​ലീ​സ് പി​ഴ ചു​മ​ത്തു​ന്നു​വെ​ന്ന ആ​ക്ഷേ​പം നി​ല​നി​ല്‍​ക്കുമ്പോ​ഴാ​ണ് ഡി​വൈ​എ​ഫ്‌ഐ നേ​താ​വും അ​ണി​ക​ളും ന​ടു​റോ​ഡി​ല്‍ പിറന്നാള്‍ ആ​ഘോ​ഷി​ച്ച​ത്. 


ച​ങ്ങ​നാ​ശേ​രി​ക്ക് സ​മീ​പം വാ​ഴ​പ്പ​ള്ളി​യി​ലാ​ണ് മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ​ നേ​താ​ക്ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും ന​ടു​റോ​ഡി​ലെ  'ഷോ' അ​ര​ങ്ങേ​റി​യ​ത്. ഡി​വൈ​എ​ഫ്‌​ഐ വാ​ഴ​പ്പ​ള്ളി മേ​ഖ​ലാ സെ​ക്ര​ട്ട​റി സൂ​ര​ജ് മോ​ഹ​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ണു ന​ടു​റോ​ഡി​ല്‍ കേ​ക്കു​മു​റിച്ച് ന​ട​ത്തി​യ​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K