27 July, 2021 08:13:28 PM


വിവാഹവാഗ്ദാനം നല്‍കി അധ്യാപികയായ യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍



കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ എരവന്നൂര്‍ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന പരാതിക്കാരിയുമായി അടുപ്പത്തിലായി യുവാവ് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ഒപ്പം താമസിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു എന്നാണു പരാതി.


യുവാവിന് മറ്റ് ബന്ധങ്ങളുണ്ടെന്ന് മനസിലാക്കിയ അധ്യാപിക പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രതി സമൂഹ മാധ്യമങ്ങളിലൂട അപവാദ പ്രചാരണം നടത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. നേരത്തെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച്‌ പ്രതിയുടെ അമ്മയ്ക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K