27 July, 2021 07:24:19 PM


ടെക്‌നിക്കല്‍ ഹയർസെക്കന്‍ഡറി പ്രവേശനം: അപേക്ഷകള്‍ ആഗസ്ത് 12ന് മുമ്പ്

 


തിരുവനന്തപുരം:  ടെക്‌നിക്കല്‍ ഹയർ സെക്കന്‍ഡറി സ്‌കൂളുകളിൽ പ്ലസ് വൺ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേനയോ  സ്‌കൂളുകളില്‍ നേരിട്ടോ ഓഗസ്റ്റ് 12-നകം അപേക്ഷ നൽകണം. ഓണ്‍ലൈനായി  അപേക്ഷിക്കുന്നവർ അതിനുശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂർണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത്  അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) ഓഗസ്റ്റ് 17 ഉച്ചകഴിഞ്ഞ് മൂന്നിനകം അതത് സ്‌കൂളുകളില്‍ നൽകണം. പത്താം ക്ലാസ് പരീക്ഷാ ഫലം  നിശ്ചിത തീയതിക്കുള്ളില്‍ പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ   സി.ബി.എസ്.സി വിദ്യാർഥികൾക്ക് പിന്നീട് അവസരം ലഭിക്കും.



Share this News Now:
  • Google+
Like(s): 2.6K