26 July, 2021 05:26:48 PM


കോട്ടയം ജില്ലയില്‍ നാളെ കോവാക്‌സിന്‍ ഒന്നും രണ്ടും ഡോസുകള്‍; ബുക്കിംഗ് ഇന്ന് 7 മുതല്‍



കോട്ടയം: ജില്ലയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ ഒന്നും രണ്ടും ഡോസുകള്‍ നാളെ (ജൂലൈ 27) നല്‍കും. രാവിലെ 10 മുതലാണ് വാക്‌സിനേഷന്‍. വാക്‌സിന്‍ വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ നാളെ (ജൂലൈ 27) കോവിഷീല്‍ഡ് വാക്‌സിനേഷന്‍ ഉണ്ടാവില്ല. കോവാക്സിന്‍ സ്വീകരിക്കുന്നതിന് ഇന്ന് വൈകുന്നേരം ഏഴു മുതല്‍ cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം.


ജൂലൈ 27ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് നേരത്തെ ബുക്ക് ചെയ്തിരുന്നവര്‍ക്ക് ഇനി വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ നിലവിലെ ബുക്കിംഗിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണനയോടെ കുത്തിവയ്പ്പ് നല്‍കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K