24 July, 2021 01:03:49 PM


ബാങ്ക് നിയമനത്തിന് കോഴ; വയനാട് ഡി സി സി പ്രസിഡന്‍റിനെതിരെ ആരോപണം



സുല്‍ത്താന്‍ ബത്തേരി: ബാങ്ക് ജീവനക്കാരെ നിയമിച്ചതില്‍ കോഴ വാങ്ങിയതായി വയനാട് ഡി സി സി പ്രസിഡന്‍റിനെതിരെ ആരോപണം. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനങ്ങളില്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.

ബാങ്കില്‍ ആറ് തസ്തികകളിലേക്കുള്ള നിയമനങ്ങളിലാണ് കോഴയാരോപണം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ കെ പി സി സി ചുമതലപ്പെടുത്തിയതായാണ് അറിയുന്നത്. 



Share this News Now:
  • Google+
Like(s): 2.6K