24 July, 2021 11:35:26 AM


രണ്ട് മാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍



കൊല്ലം: രണ്ട് മാസം മുന്‍പ് മാത്രം വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷാണ് ദിവ്യ മരിച്ച നിലയില്‍ ആദ്യം കണ്ടത്. ശാസ്‌താംകോട്ട നെടിയവിള സ്വദേശിയായ രാജേഷിനെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയും രാജേഷും വിവാഹിതരായത്. ദിവ്യ ഒരു ജ്വല്ലറിയില്‍ സെയില്‍സ് റെപ്രസന്റേറ്റീവായി ജോലി നോക്കിയിരുന്നു.


ടിപ്പര്‍ലോറിയില്‍ ജീവനക്കാരനാണ് രാജേഷ്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രിയും വഴക്ക് നടന്നിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. രാവിലെ മുറിയിലെ ജനാലയിലാണ് ധന്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ധന്യാദാസിന്റെ മരണത്തിനു പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു. ദിവ്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K