24 July, 2021 11:24:25 AM


കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട; അഞ്ച് പേര്‍ കസ്റ്റഡിയില്‍



തൃശൂര്‍: കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. കൊരട്ടി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ 200 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ലോറിയിലും കാറിലുമായി കടത്തുകയായിരുന്നു കഞ്ചാവ്. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. പിടിയിലായവരില്‍ നാലു പേര്‍ തൃശൂര്‍ സ്വദേശികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. നേരത്തെ പിടിയിലായ കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K