21 July, 2021 12:48:09 PM


നെയ്യാറ്റിന്‍കരയില്‍ യുവാവ്​ തലയ്​ക്കടിയേറ്റ്​ മരിച്ച നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍



തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാര്‍ എന്ന നാല്‍പതുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മരപണിക്കാരനാണ്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തില്‍ തലയ്ക്കടിയേറ്റ് രക്തംവാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്.


ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് കൊലപാതകത്തിലേക്കും വിരല്‍ചൂണ്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശാന്ത കുമാറിന്‍റെ സുഹൃത്തായ അനിലിനെ മാരായമുട്ടം പോലീസ് ചോദ്യം ചെയ്തു വരുന്നു. മറ്റൊരു സുഹൃത്ത് ലാലു എന്ന് വിളിക്കുന്ന ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ഇന്നലെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായിയും, മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചതായും പോലീസ് പറയുന്നു.


ലാലുവി​ന്‍റേതെന്ന്​ കരുതുന്ന ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശാന്തകുമാര്‍ വീടുപണിക്കായി കരുതിയിരുന്ന രൂപ ശ്രീകുമാറിനും, അനിലിനും കൈ വായ്പയായി കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ച നാള്‍മുതല്‍ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. റൂറല്‍ എസ് പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K