19 July, 2021 08:24:56 AM


മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു വ​ന്ന പെ​ൺ​കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി




തിരുവനന്തപുരം: ആ​സാ​മി​ൽ നി​ന്നും മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​വന്ന ഒ​ന്‍​പ​ത് പെ​ൺ​കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​ത്തി. ഹൊ​ജാ​യ്, നാ​ഗോ​ണ്‍, സോ​ണി​ത്പു​ര്‍, മോ​റി​ഗാ​വ്, ക​മ്രു​പ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​വന്നത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

മു​ഫാ​സു​ല്‍ ഹ​ക്ക്, ര​ക്ബു​ള്‍ ഹു​സൈ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ത്തെ​പ്പ​റ്റി സൂ​ച​ന ല​ഭി​ച്ച ഹൊ​ജാ​യ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം ജൂ​ലൈ 13ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ ത​മ്പാ​നൂ​രി​ല്‍ എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ തി​രി​കെ ആ​സാ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K