13 July, 2021 05:02:41 PM


സൂ​പ്പ​ർ ഹീ​റോ വെ​റും "റീ​ൽ ഹീ​റോ' ആ​ക​രു​ത് ; നടൻ വിജയിയെ വിമർശിച്ച് ഹൈകോടതി



ചെ​ന്നൈ: ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ഡം​ബ​ര കാ​റി​ന് നി​കു​തി ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ന​ട​ൻ വി​ജ​യി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. സി​നി​മ​യി​ലെ സൂ​പ്പ​ർ ഹീ​റോ വെ​റും "റീ​ൽ ഹീ​റോ' ആ​ക​രു​തെ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചു. നടന്‍റെ ഹർജി കോടതി തള്ളി.

പി​ഴയായി ഒ​രു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ അ​ട​യ്ക്കണം. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള താ​രം ജ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി ഓർമിപ്പിച്ചു. ഇം​ഗ്ല​ണ്ടി​ൽ​ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത റോ​ൾ​സ് റോ​യ്സ് കാ​റി​നു പ്ര​വേ​ശ​ന നി​കു​തി ചു​മ​ത്തി​യ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ജ​യ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.


Share this News Now:
  • Google+
Like(s): 4.8K