08 July, 2021 02:50:13 PM


മു​ഴു​വ​ൻ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ഓ​ണ​ത്തി​ന് സ്പെ​ഷ്യ​ൽ കി​റ്റ്: ആകെ 84 ല​ക്ഷം കിറ്റുകൾ



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ഓ​ണ​ത്തി​ന് സ്പെ​ഷ്യ​ൽ കി​റ്റ് ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. 84 ല​ക്ഷം സ്പെ​ഷ്യ​ൽ കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ജു​ലൈ​യി​ലേ​യും ഓ​ഗ​സ്റ്റി​ലെ​യും കി​റ്റു​ക​ൾ ഒ​രു​മി​ച്ച് ചേ​ർ​ത്താ​യി​രി​ക്കും സ്പെ​ഷ്യ​ൽ കി​റ്റ്. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ഏ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും അ​നു​വ​ദി​ക്കും.


തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ രാ​ജ​വെ​മ്പാ​ല​യു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച ജീ​വ​ന​ക്കാ​ര​ൻ ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. 20 ല​ക്ഷം രൂ​പ ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് അ​നു​വ​ദി​ച്ചു. ഇ​തി​ൽ 10 ല​ക്ഷം വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ൽ​കും. ആ​ശ്രി​ത​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കും.18 വ​യ​സ് വ​രെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും.
ജൂ​ലൈ 21 മു​ത​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ച് ചേ​ർ​ക്കാ​ൻ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K