30 June, 2021 08:35:51 PM


സംസ്ഥാന സര്‍ക്കാര്‍ വിദേശമദ്യ നിര്‍മ്മാണശാലയില്‍ വന്‍ സ്പിരിറ്റ് വെട്ടിപ്പ്



പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്പിരിറ്റ് വെട്ടിപ്പ്. 4000 ലിറ്ററോളം സ്പിരിറ്റ് മുക്കിയെന്നാണ് സൂചന. എക്സൈസ് സംഘം സ്ഥലത്ത് എത്തി ടാങ്കറുകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. ലീഗല്‍ മെട്രോളജി വിഭാഗവും ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ പരിശോധന നടത്തി.


സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വിദേശമദ്യം നിര്‍മ്മിക്കുന്ന കമ്പനിയാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ്. ഇവിടേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ ഒരു വിഭാഗം കടത്തിയിട്ടുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്നാണ് രാവിലെ മുതല്‍ പോലീസ് പരിശോധന ആരംഭിച്ചത്.


അതേസമയം മധ്യപ്രദേശില്‍ നിന്നും ഫാക്ടറിയിലെത്തിച്ച രണ്ട് ടാങ്കറുകളില്‍ നിന്നായി ഒന്‍പത് ലക്ഷം രൂപ പിടികൂടിയിട്ടുണ്ടായിരുന്നു. പണം എത്തിച്ചത് സ്ഥാപനത്തിലെ ജീവനക്കാരന്‍ അരുണിന് കൊടുക്കാന്‍ ആണ് എന്ന് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് അരുണ്‍ എന്ന ജീവനക്കാരനേയും രണ്ട് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരേയും എക്സൈസ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയാണ്. ടാങ്കറുകളിലെ സ്‌പിരിറ്റിന്‍റെ അളവും എടുക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K