30 June, 2021 06:52:01 AM


ചുവപ്പുകാർഡ് തിരിച്ചടിയായി: സ്വീ​ഡ​നെ ത​ക​ര്‍​ത്ത് യു​ക്രെ​യി​ൻ യൂ​റോ ക​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍



ഗ്ലാ​സ്‌​ഗോ: സ്വീ​ഡ​നെ ത​ക​ര്‍​ത്ത് യു​ക്രെ​യി​ൻ യൂ​റോ ക​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍. അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് സ്വീ​ഡ​നെ യു​ക്രെ​യി​ൻ തോ​ല്‍​പ്പി​ച്ച​ത്. 120 1–ാം മി​നി​റ്റി​ൽ ആ​ർ​ടെം ഡോ​ബി​ക്കാ​ണു യു​ക്രെ​യി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ഇം​ഗ്ല​ണ്ടാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ യു​ക്രെ​യി​ന്‍റെ എ​തി​രാ​ളി.

99-ാം മി​നി​റ്റി​ല്‍ ഡി​ഫ​ന്‍​ഡ​ര്‍ മാ​ര്‍​ക്ക​സ് ഡാ​നി​യെ​ല്‍​സ​ന്‍ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്ത് പോ​യ​ത് സ്വീ​ഡ​ന് തി​രി​ച്ച​ടി​യാ​യി. യു​ക്രെ​യി​ൻ താ​രം ബെ​സെ​ഡി​നെ​തി​രാ​യ ക​ടു​ത്ത ഫൗ​ളി​നാ​യി​രു​ന്നു ചു​വ​പ്പു​കാ​ര്‍​ഡ്. ഇ​തോ​ടെ മ​ത്സ​രം യു​ക്രെ​യി​ന്‍റെ വ​രു​തി​യി​ലാ​യി. ഇ​ഞ്ചു​റി സ​മ​യ​ത്ത് യു​ക്രെ​യി​ൻ ഗോ​ള്‍ നേ​ടു​ക​യും ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K