20 June, 2021 07:25:43 PM


കൊ​ല്ല​ത്ത് വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യവരിൽ ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി



കൊ​ല്ലം: കൊ​ല്ല​ത്ത് വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ആ​ദ​ർ​ശി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ വ​ലി​യ​പാ​ടം സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ൻ നാ​ഥി​ന്‍റെ ‌(21) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.


പ​ടി​ഞ്ഞാ​റെ ക​ല്ല​ട വ​ലി​യ പാ​ടം​ചെ​മ്പി​ൽ ഏ​ലാ​യ​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​രു​വ​രും. വ​ള്ള​ത്തി​ൽ അ​ഞ്ച് പേ​രു​ണ്ടാ​യി​രു​ന്നു. മൂ​ന്ന് പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K