18 June, 2021 06:46:05 PM


കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്; 501 പേര്‍ക്കും രോഗം സമ്പര്‍ക്കം മുഖേന



കോട്ടയം: ജില്ലയില്‍  505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.  പുതിയതായി 6853 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7.36 ശതമാനമാണ്. 


രോഗം ബാധിച്ചവരില്‍ 194 പുരുഷന്‍മാരും 239 സ്ത്രീകളും 72 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 597 പേര്‍ രോഗമുക്തരായി. 4257 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ  191481 പേര്‍ കോവിഡ് ബാധിതരായി. 185632 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31546    പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-50
തൃക്കൊടിത്താനം, അയര്‍ക്കുന്നം-26
ചങ്ങനാശേരി-24
അതിരമ്പുഴ-21
വിജയപുരം-19
കിടങ്ങൂര്‍, കുറിച്ചി-17
മറവന്തുരുത്ത്-16
പൂഞ്ഞാര്‍, തിരുവാര്‍പ്പ്, മാടപ്പള്ളി-15
കുമരകം, ഈരാറ്റുപേട്ട-13
വാഴപ്പള്ളി, കങ്ങഴ, മുണ്ടക്കയം-12
പായിപ്പാട്-11
കൊഴുവനാല്‍, ആര്‍പ്പൂക്കര-10
കാഞ്ഞിരപ്പള്ളി-9
കടപ്ലാമറ്റം, ഏറ്റുമാനൂര്‍, മാഞ്ഞൂര്‍-8
ചെമ്പ്, മണിമല-7
കരൂര്‍, വൈക്കം, കൂട്ടിക്കല്‍-6
എരുമേലി, കല്ലറ, തലയാഴം,തലയോലപ്പറമ്പ്, മീനച്ചില്‍-5
വാകത്താനം, കടനാട്, നെടുംകുന്നം, ചിറക്കടവ്, അയ്മനം, പാലാ-4
വാഴൂര്‍, പാറത്തോട്, പനച്ചിക്കാട്, മുളക്കുളം-3
കറുകച്ചാല്‍, കടുത്തുരുത്തി കുറവിലങ്ങാട്, പുതുപ്പള്ളി, വെച്ചൂര്‍, 
ടി.വിപുരം, തീക്കോയി, മണര്‍കാട്-2
വെള്ളൂര്‍, പാമ്പാടി, മൂന്നിലവ്, ഉഴവൂര്‍, പള്ളിക്കത്തോട്, നീണ്ടൂര്‍,തലനാട്,ഞീഴൂര്‍, ഭരണങ്ങാനം -1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K