14 June, 2021 02:35:34 PM


ബന്ധുക്കളായ അയൽക്കാർ ഏറ്റുമുട്ടി; വയോധികയ്ക്ക് വെട്ടേറ്റു


കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ ബ​ന്ധു​ക്ക​ളാ​യ അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വൃ​ദ്ധ​യ്ക്ക് വെ​ട്ടേ​റ്റു. മ​ഠ​ത്തി​ൽ കാ​രാ​യ്മ​യി​ൽ ജാ​ന​കി​ക്കാ​ണ് (76) വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൃ​ദ്ധ​യു​ടെ ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ ഉ​ല്ലാ​സ് എ​ന്ന യു​വാ​വാ​ണ് വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രേ ഓ​ച്ചി​റ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഉ​ല്ലാ​സി​ന്‍റെ പി​താ​വും ജാ​ന​കി​യും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വെ​ട്ടേ​റ്റ വൃ​ദ്ധ​യെ ഓ​ച്ചി​റ പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ബ​ന്ധു​ക്ക​ളാ​യ ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​ണ്. മു​ൻ​പും സം​ഘ​ർ​ഷ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് കേ​സു​ണ്ടാ​യി​ട്ടു​ണ്ട്.


Share this News Now:
  • Google+
Like(s): 5.4K